മദ്യലഹരിയിൽ കാർ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ച് കയറ്റി; സൈനികൻ അറസ്റ്റിൽ|Video

 
Crime

മദ്യലഹരിയിൽ കാർ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ച് കയറ്റി; സൈനികൻ അറസ്റ്റിൽ|Video

പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനരികിലേക്ക് കാർ നീങ്ങുന്നതും വിഡിയോയിൽ വ്യക്തമാണ്.

മീററ്റ്: മദ്യലഹരിയിൽ കാർ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചു കയറ്റിയ സൈനികൻ അറസ്റ്റിൽ. സന്ദീപ് ധാക്കയെന്ന സൈനികനാണ് അറസ്റ്റിലായിരിക്കുന്നത്. മീററ്റിലെ കാന്‍റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കാർ അപകടകരമാം വിധം സ്റ്റേഷനിലേക്ക് ഓടിച്ച് കയറ്റുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്.

പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനരികിലേക്ക് കാർ നീങ്ങുന്നതും വിഡിയോയിൽ വ്യക്തമാണ്. റെയിൽവേ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധന നടത്തിയപ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതായും റെയിൽവേ പൊലീസ് വ്യക്തമാക്കി.

യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കും വിധം പെരുമാറിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. സന്ദീപിന്‍റെ കാറും ലൈസൻസും പൊലീസ് പിടിച്ചെടുത്തു.

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം; 4 മരണം, ഗ്രാമം ഒലിച്ചുപോയി

ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊന്നു; വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചു

മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരേ കോടതിയെ സമീപിച്ച് സാന്ദ്ര തോമസ്

എഡിഎം നവീൻ ബാബുവിന്‍റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം