പോർഷെ മുതൽ ബിഎംഡബ്ല്യു വരെ; ബാങ്ക് തട്ടിപ്പ് കേസിൽ ഡസൻ കണക്കിന് വാഹനങ്ങൾ പിടിച്ചെടുത്ത് ഇഡി

 
Crime

പോർഷെ മുതൽ ബിഎംഡബ്ല്യു വരെ; ബാങ്ക് തട്ടിപ്പ് കേസിൽ ഡസൻ കണക്കിന് വാഹനങ്ങൾ പിടിച്ചെടുത്ത് ഇഡി

1,396 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡിയുടെ നടപടി

Namitha Mohanan

ന്യൂഡൽഹി: ഒഡീശയിൽ നിന്നും ഡസൻ കണക്കിന് ആഡംബര വാഹനങ്ങൾ പിടിച്ചെടുത്ത് ഇഡി. പോർഷെ, മെഴ്‌സിഡസ്, മിനി കൂപ്പർ, ബിഎംഡബ്ല്യു എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളാണ് ഇഡി പിടിച്ചെടുത്തത്. 1,396 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡിയുടെ നടപടി.

ബാങ്ക് തട്ടിപ്പ് കേസിൽ ബിസിനസുകാരനും അദ്ദേത്തിന്‍റെ കമ്പനിക്കുമെതിരേ നടത്തിയ റെയ്ഡിലാണ് ഇഡി വാഹനങ്ങൾ പിടിച്ചെടുത്തത്. ഭുവനേശ്വറിലെ അൻമോൾ മൈൻസ് പ്രൈവറ്റ് ലിമിറ്റഡ്, അൻമോൾ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ്, അവയുടെ മാനേജിംഗ് ഡയറക്ടർ ശക്തി രഞ്ജൻ ഡാഷ് എന്നിവയുടെ സ്ഥാപനങ്ങളിലാണ് ഇഡി ശനിയാഴ്ച റെയ്ഡ് നടത്തിയത്.

ഹിമാചൽ പ്രദേശ് ആസ്ഥാനമായുള്ള ഇന്ത്യൻ ടെക്നോമാക് കമ്പനി ലിമിറ്റഡ് എന്ന കമ്പനിക്കെതിരേയാണ് ബാങ്ക് വായ്പ തട്ടിപ്പ് കേസ്. ഐടിസിഒഎല്ലിനും (ഇന്ത്യൻ ടെക്നോമാക് കമ്പനി ലിമിറ്റഡ്) അതിന്‍റെ പ്രൊമോട്ടർമാർക്കുമെതിരെ ഹിമാചൽ പ്രദേശ് പൊലീസ് സിഐഡി സമർപ്പിച്ച എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ്.

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

ജീവനക്കാരുടെ പണിമുടക്ക്; അഞ്ച് ദിവസം ബാങ്കുകൾ പൂട്ടിക്കിടക്കും

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം