.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഇടക്കൊച്ചിയിൽ വയോധികന്‍റെ മരണം കൊലപാതകം; മകനെ അറസ്റ്റ് ചെയ്തു
കൊച്ചി: ഇടക്കൊച്ചിയിൽ വയോധികന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. ഇടക്കൊച്ചി സ്വദേശി ജോണിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ ലൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരമാണ് ജോണിയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ കണ്ട പരുക്കുകളിൽനിന്നാണ് കൊലപാതകം നടന്നതിന്‍റെ സൂചന ലഭിച്ചത്.
തുടർന്ന് പൊലീസ് മകനെ ചോദ്യം ചെയ്യുകയായിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ മകൻ കുറ്റം സമ്മതിക്കുകയും ചെയ്തു.
മദ്യപിച്ച് പിതാവുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകമെന്നാണ് മകൻ ലൈജു മൊഴി നൽകിയത്.