പൊന്നമ്മ | വര്‍ഗീസ്

 
Crime

കൊല്ലത്ത് 62 കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മകൻ അറസ്റ്റിൽ

ഈ മാസം 15 നാണ് പൊന്നമ്മയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Namitha Mohanan

കൊല്ലം: 62 കാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. തൃക്കരുവ ഞാറയ്ക്കല്‍ ആനചുട്ടമുക്കിനു സമീപം ഈരത്തഴികത്ത് പൊന്നമ്മയെയാണ് കഴിഞ്ഞ ദിവസം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ മകന്‍ വര്‍ഗീസ് (32) അറസ്റ്റിലായി.

ഈ മാസം 15 നാണ് പൊന്നമ്മയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ കിണറ്റില്‍ വീണുകിടക്കുന്നതായി വര്‍ഗീസ് ബഹളംവെച്ച് അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി പൊന്നമ്മയെ പുറത്തെടുത്തപ്പോഴേയ്ക്കും മരിച്ചിരുന്നു.

മൃതദേഹപരിശോധനയില്‍ അസ്വാഭാവികത കണ്ടതിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ പലരോടും താൻ അമ്മയെ കിണറ്റിൽ തള്ളിയിട്ട് കൊന്നെന്ന് വർഗീസ് പറഞ്ഞിരുന്നു. ഇതേ തുടർന്ന് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ വർഗീസ് കുറ്റം സമ്മതിക്കുകയായിരുന്നു.

റിക്കിൾടൺ–തിലക് വെടിക്കെട്ട്; അവസാന ഓവറിൽ പഞ്ചാബിനെ തകർത്തു മുംബൈയ്ക്ക് ആശ്വാസ ജയം

പശ്ചിമ ബംഗാളിലെ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നത് ഇനി മുതൽ നിർബന്ധം

സിഎൽപി യോഗം ഒഴിവാക്കി; രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക്

ലോക്ഭവനിലെത്തി ഗവർണറെ കണ്ട് വി.ഡി. സതീശൻ

പഞ്ചസാര കയറ്റുമതി വിലക്കി കേന്ദ്രം; സെപ്റ്റംബർ 30 വരെ നിരോധനം