Crime

വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്; വഞ്ചിതരാകരുതെന്ന് മന്ത്രി വി ശിവൻകുട്ടി

എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ് താഴെ കാണുന്ന ലിങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ ഇപ്പൊ തന്നെ രജിസ്റ്റർ ചെയ്യുക എന്നാണ് പോസ്റ്റിലെ ഉള്ളടക്കം

MV Desk

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ് എന്ന് വ്യാജ പോസ്റ്റ്. വഞ്ചിതരാകരുതെന്ന് മന്ത്രി വി ശിവൻകുട്ടി. മന്ത്രി തൻ്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിവരം അറിയിച്ചത്. എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് താഴെ കാണുന്ന ലിങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ ഇപ്പൊ തന്നെ രജിസ്റ്റർ ചെയ്യുക എന്നാണ് പോസ്റ്റിലെ ഉള്ളടക്കം.

ലിങ്കിൽ വിദ്യാർത്ഥിയുടെ പേരും വയസും ഫോൺ നമ്പറും നൽകാൻ ആവശ്യപ്പെടുന്നുണ്ട്. ഇത് നൽകിയാൽ ഒടിപി ലഭിക്കും. അതും നൽകണമെന്ന് നിർദേശമുണ്ട്.

ലിങ്ക് വ്യാജമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക എന്നും മന്ത്രി പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണരൂപം

ഇത് വ്യാജ പ്രചരണം ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക.

ഇക്കാര്യത്തിൽ വകുപ്പ് ഡിജിപിയ്ക്ക് പരാതി നൽകി...

അതിജീവിതയെ സമൂഹമാധ‍്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നക്കേസ്; സന്ദീപ് വാര‍്യരുടെ മുൻകൂർ ജാമ‍്യ വാദം കേൾക്കുന്നത് മാറ്റി

സർവകാല റെക്കോർഡ് ഭേദിച്ച് സ്വർണ വില കുതിക്കുന്നു; പവന് 600 രൂപ കൂടി

"നാട്ടുകാരെ ഉപദേശിക്കാന്‍ ഉളുപ്പുണ്ടോ, മഹാനടന്‍റെ മൂട് താങ്ങി'': അഖിൽ മാരാർക്കെതിരേ ശാരിക

സ്കൂട്ടറിൽ ക്ഷേത്രദർശനത്തിന് ഇറങ്ങി രാഹുൽ‌ മാങ്കൂട്ടത്തിൽ; തിങ്കളാഴ്ച പാലക്കാട്ടേക്ക് തിരിക്കുമെന്ന് രാഹുൽ

രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അപ്പീൽ പരിഗണിക്കുക ക്രിസ്മസ് അവധിക്ക് ശേഷം; ആദ്യകേസിൽ വിശദമായ വാദം കേൾക്കാൻ കോടതി