പാലക്കാട് അച്ഛനെ മക്കള്‍ മർദിച്ച് കൊലപ്പെടുത്തി
പാലക്കാട്: അട്ടപ്പാടി സെത്തി ഊരിൽ മക്കൾ അച്ഛനെ മർദിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി പാക്കുളത്ത് ഒസത്തിയൂരിലെ ഈശ്വരൻ (57) ആണ് കൊല്ലപ്പെട്ടത്. ഈശ്വരന്‍റെ മക്കളായ രാജേഷ് (32), രഞ്ജിത് (28) എന്നിവരാണ് ഈശ്വരനെ അടിച്ചുകൊലപ്പെടുത്തിയത്. അച്ഛനെ വടികൊണ്ട് അടിച്ചുകൊലപ്പെടുത്തിയ രണ്ട് പേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.