പളനിസ്വാമി (45) | ധനലക്ഷ്മി (23)

 
Crime

മകളെ കൊന്ന ശേഷം അതേ കയറിൽ അച്ഛനും ജീവനൊടുക്കി; നടുക്കുന്ന സംഭവം പളനിയിൽ

സാരിയുടുപ്പിച്ച് നെറ്റിയില്‍ ചന്ദനം തൊടീച്ച നിലയിലായിരുന്നു മകളുടെ മൃതദേഹം കണ്ടെത്തിയത്.

പഴനി: തമിഴ്നാട് പളനിക്കടുത്തുള്ള കന്യകാംപട്ടി ഗ്രാമത്തിൽ അച്ഛനെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. നിർമ്മാണ തൊഴിലാളിയായ പളനിസ്വാമി (45), മകള്‍ ധനലക്ഷ്മി (23) എന്നിവരുടെ മൃതദേഹമാണ് വീട്ടിൽ നിന്നും കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം പഴനിയപ്പന്‍ ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പഴനിയപ്പന്‍റെ ഭാര്യ വിജയയും മകൻ രഞ്ജിത്തും തിരുച്ചെന്തൂർ ക്ഷേത്ര സന്ദർശനത്തിനായി പോയിരുന്നു. ഈ സമയം പഴനിയപ്പനും ധനലക്ഷ്മിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ക്ഷേത്രത്തിലെത്തിയ ഭാര്യയും മകനും വീട്ടിലുളള പളനിസ്വാമിയെ ഫോണില്‍ വിളിച്ചുവെങ്കിലും കിട്ടിയില്ല. ഇതോടെ ഇവർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ ബന്ധുക്കളെത്തിയപ്പോള്‍ വീട് അകത്തു നിന്നും പൂട്ടിയിരുന്നതിൽ സംശയം തോന്നിയ ഉടൻ തന്നെ തൊട്ടുത്തുള്ള ആയക്കുടി പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി വാതിൽ തകർത്ത് വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് പഴനിയപ്പനെയും ധനലക്ഷ്മിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ധനലക്ഷ്മിയുടെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം അതേ കയറില്‍ തന്നെ പളനിസ്വാമിയും തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ധനലക്ഷ്മിയുടെ മൃതശരീരത്തില്‍ മരണാനന്തര ചടങ്ങിലേതു പോലെ സാരിയുടുപ്പിച്ച് നെറ്റിയില്‍ ചന്ദനം തൊടീച്ച നിലയിലായിരുന്നു കണ്ടെത്തിയത്. മകളുടെ ആരോഗ്യനില മോശമായതിനാൽ വിഷാദത്തിലായ പളനിസ്വാമി മകളെ കൊലപ്പെടുത്തികയായിരുന്നു എന്ന പൊലീസ് പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പളനി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

കിഷ്ത്വാറിലെ മേഘവിസ്ഫോടനം; മരണസംഖ‍്യ 40 ആയി

മുംബൈക്കു വേണ്ടാത്ത പൃഥ്വി ഷാ മഹാരാഷ്ട്ര ടീമിൽ

കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലത്തിന്‍റെ ബീം തകർന്നു

''ബാബറും റിസ്‌വാനും പരസ‍്യങ്ങളിൽ അഭിനയിക്കട്ടെ''; വിമർശിച്ച് മുൻ താരങ്ങൾ

തിയെറ്റർ റിലീസിനു പിന്നാലെ കൂലിയുടെ വ‍്യാജ പതിപ്പുകൾ ഓൺലൈനിൽ