പത്തനംതിട്ടയിൽ 16 കാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

 

file image

Crime

പത്തനംതിട്ടയിൽ 16 കാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

അമ്മ മരിച്ച ശേഷം കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു

Namitha Mohanan

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ പതിനാറുകാരിയായ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. പെൺകുട്ടിയെ വിദേശത്ത് വച്ചും നാട്ടിൽ വച്ചും പിതാവ് പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്.

അമ്മ മരിച്ച ശേഷം കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ വിദേശത്ത് വച്ച് തന്നെ അസുഖബാധിതയായി മരിക്കുകയായിരുന്നു. കൊട്ടാരക്കര പൊലീസ് രജിസ്‌റ്റർ ചെയ്ത കേസ് അടൂരിലേക്ക് കൈമാറുകയായിരുന്നു.

വെള്ളിയാഴ്ചയാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം മുതലാണ് പീഡനം ഉണ്ടായിട്ടുള്ളത്, നിലവിൽ പ്ലസ് ടു വിദ്യാർഥിനിയാണ് പെൺകുട്ടി.

ഓണം മഴ‍യിൽ കുതിരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, സൈറൺ മുഴങ്ങും

ജില്ലകളുടെ പുനഃസംഘടന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് മുസ്‌ലിം ലീഗ്

പറന്തൂർ വിമാനത്താവള പദ്ധതിയെച്ചൊല്ലി പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ; വാക്ക് ഔട്ട് നടത്തി ഡിഎംകെ

ബിഎസ്‌സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; പരീക്ഷ റദ്ദാക്കി റായ്പുർ സർവകലാശാല

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ