മേഗൻ ഗിബ്സൺ

 
Crime

ജയിൽപുള്ളിയുമായി ഫോൺ സെക്സ്, അമ്മയ്ക്ക് അയച്ച‌ത് 900 മെസേജ്; കു‌റ്റസമ്മതം നടത്തി വനിതാ ഓഫിസർ

26കാരിയായ മേഗൻ ജയിൽ പുള്ളിയുടെ വീട്ടിലും സന്ദർശനം നടത്തി.

യോർക്‌ഷയർ: ജയിൽപുള്ളിയുമായി ഫോൺ സെക്സ് നടത്തിയെന്ന് കുറ്റസമ്മതം നടത്തി യുകെ ജയിലിലെ വനിതാ ഓഫിസർ. മേഗൻ ഗിബ്സൺ എന്ന ഓഫിസറാണ് ജയിൽ പുള്ളിയുമായി വഴിവിട്ട ബന്ധം പുലർത്തിയിരുന്നതായി വെളിപ്പെടുത്തിയത്. ബന്ധം എക്കാലവും തുടരുന്നതിനായി ജയിൽ പുള്ളിയുടെ അമ്മയ്ക്ക് 900 മെസേജുകൾ വരെ അയച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. തടവുപുള്ളിയുടെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. വെസ്റ്റ് യോർക്‌ഷയറിലെ എച്ച്എം ജയിലിലാണ് സംഭവം.

മേഗൻ സർവീസിലിരുന്ന സമയങ്ങളിൽ ഇത ജയിൽപുള്ളിക്ക് നിയന്ത്രിത മേഖലകളിൽ സന്ദർശനത്തിന് അനുമതി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. 26കാരിയായ മേഗൻ ജയിൽ പുള്ളിയുടെ വീട്ടിലും സന്ദർശനം നടത്തി. കഞ്ചാവ് കൈവശം വച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഓഗസ്റ്റിൽ ഇവർക്കെതിരേയുള്ള കേസിൽ വിധി പുറപ്പെടുവിച്ചേക്കും. ജോലിയിൽ നിന്ന് മഗനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പ്രണയപരാജയത്തെത്തുടർന്ന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ഉള്ളതിനാൽ ചികിത്സ നേടിക്കൊണ്ടിരിക്കുകയാണ് മേഗൻ. അതിനിടെയാണ് കേസിൽ പെട്ടിരിക്കുന്നത്.

ബിഹാറിൽ രാഹുൽ ഗാന്ധിയുടെ മുഖം പതിച്ച സാനിറ്ററി പാഡ് ബോക്സുകൾ‌; കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു തന്ത്രം വിവാദത്തിൽ

ഓടുന്ന ട്രെയിനിൽ നിന്ന് ഭാര്യയെ തള്ളി താഴെയിട്ടു; പരുക്കുകളോടെ രക്ഷപ്പെട്ട് യുവതി

തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്

ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖം എന്‍റെയും ദുഃഖം: വീണാ ജോർജ്

''പ്രചാരണങ്ങൾ കെട്ടിച്ചമച്ചത്''; ആരോഗ‍്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ