ഡോ. ഹേമിക അഗർവാൾ

 
Crime

വിവാഹ മോചനത്തിനു പിന്നാലെ വിഷാദ രോഗം; വനിതാ സൈക്യാട്രിസ്റ്റ് ജീവനൊടുക്കി

ഒന്നര വർഷം മുമ്പായിരുന്നു ഹേമികയുടെ വിവാഹമോചനം

Sarath Nath MS

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വനിതാ സൈക്യാട്രിസ്റ്റ് ആത്മഹത്യ ചെയ്തു. ഗാസിയാബാദ് സ്വദേശിനിയായ ഡോ. ഹേമിക അഗർവാൾ (40) ആണ് മരിച്ചത്. രാജ് നഗർ എക്സ്റ്റൻഷനിലെ ഓഫീസേഴ്സ് സിറ്റി രണ്ട് സൊസൈറ്റിയിലാണ് സംഭവം.

താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിന്‍റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര വർഷം മുമ്പായിരുന്നു ഹേമികയുടെ വിവാഹമോചനം. ഇതിനു ശേഷം ഹേമിക കടുത്ത വിഷാദ രോഗം നേരിട്ടുവരികയായിരുന്നെന്ന് പിതാവും ഗാസിയാബാദിലെ പ്രമുഖ സൈക്യാട്രിസ്റ്റുമായ ഡോ. ആർ. ചന്ദ്ര പറഞ്ഞു. അതേസമയം ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഗാസിയാബാദ് പൊലീസ് പറഞ്ഞു.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍