ജിതിൻ, സദ്ദാം, അൻസൺ

 
Crime

സ്വകാര്യ ബസ് സമയത്തെച്ചൊല്ലി അടിപിടി; 3 പേർ അറസ്റ്റിൽ

ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു.

നീതു ചന്ദ്രൻ

ആലുവ: ആലുവയിൽ പ്രൈവറ്റ് ബസ് ജീവനക്കാർ തമ്മിലുണ്ടായ അടിപിടിക്കേസിൽ മൂന്നുപേർ അറസ്റ്റിൽ. കുറുമശ്ശേരി ആലപ്പടിയിൽ താമസിക്കുന്ന കീഴ്മാട് എടത്തല കൊട്ടാരക്കൽ വീട്ടിൽ ജിതിൻ (35 തായിക്കാട്ടുകര പുത്തൻപീടികയിൽ വീട്ടിൽ അബ്ദുൽ സദ്ദാം (32 )ആലുവ ഹിൽ റോഡിൽ കണ്ടെത്തിൽ പറമ്പിൽ അൻസൺ ജോബ് (38) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ-ഫോർട്ടുകൊച്ചി റോഡിൽ ഓടുന്ന ആൻസായി ബസിലെ ജീവനക്കാരാണ് ഇവർ.

ആലുവ തോപ്പുംപടി റൂട്ടിൽ ഓടുന്ന അസ്ലൻ എന്ന ബസിന് വട്ടം വച്ച് ബസിനകത്തു കയറി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ബസിലെ യാത്രക്കാരെ ഇവർ ഇറക്കി വിടുകയും ചെയ്തു. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു.

ആലുവ ഇൻസ്പെക്റ്റർ കെ.ജി. ഗോപകുമാർ, എസ് ഐ മാരായ വന്ദന കൃഷ്ണൻ, ജോസി എം, ജോൺസൻ, സി പി ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ ,ഫയാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ആകാശച്ചുഴിയല്ല, പൈലറ്റ് കഞ്ചാവടിച്ചിരുന്നു; എയർ ഇന്ത്യ വിമാനാപകടത്തിൽ നിർണായക പരിശോധനാ ഫലം

സഹപ്രവർത്തകർ യൂണിഫോമിനായി നൽകിയ പണം കൊണ്ട് ഓൺലൈൻ ചൂതാട്ടം; പൊലീസ് ട്രെയ്‌നി അറസ്റ്റിൽ

ലെബനനിൽ ഇനി വധശിക്ഷയില്ല; പകരം കഠിനമായ ജോലികളോടു കൂടിയ ജീവപര്യന്തം തടവ്

ഉപയോക്താവിനോട് വണ്ടി ഏർപ്പാടാക്കാൻ ആവശ്യപ്പെടരുതെന്ന ബോർഡ് പഞ്ചായത്തുകളിൽ വയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

"കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന പോലെ പെരുമാറരുത്"; എൻഎസ്എസ് നേതൃത്വത്തിനെതിരേ ഗണേഷ് കുമാർ