വോട്ടിങ് മെഷീൻ പ്രതീകാത്മക ചിത്രം
Crime

വോട്ടിങ് മെഷീൻ ഹാക്ക് ചെയ്യാൻ കഴിയുമെന്നു പ്രഖ്യാപിച്ച ആൾക്കെതിരേ എഫ്ഐആർ

ഇവിഎം ഹാക്ക് ചെയ്യാനാവുമെന്ന് ഷൂജ അവകാശപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു

MV Desk

മുംബൈ: ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യാൻ സാധിക്കുമെന്നു പ്രഖ്യാപിച്ച സയീദ് ഷൂജക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷൻ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ മുംബൈ സൈബർ പൊലീസ് ഐടി നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ഷൂജയുടെ അവകാശവാദവും വ്യാജവും അടിസ്ഥാനരഹിതവും സ്ഥിരീകരിക്കപ്പെടാത്തതുമാണെന്ന് മഹാരാഷ്ട്ര ചീഫ് ഇലക്‌റ്ററൽ ഓഫിസർ നൽകിയ പരാതിയിൽ പറയുന്നു.

ഇവിഎം ഹാക്ക് ചെയ്യാനാവുമെന്ന് ഷൂജ അവകാശപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

2019ലും ഇയാൾ സമാനമായ അവകാശവാദം ഉന്നയിച്ചതിനെത്തുടർന്ന് ഡൽഹിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ഷൂജയുമായി ബന്ധമുള്ള ആളുകളെ കണ്ടെത്താൻ മുംബൈ, ഡൽഹി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാൾ വിദേശത്താണെന്നാണ് കരുതുന്നത്.

വ്യാജ റേഷൻ കാർഡ്: വിജിലൻസ് അന്വേഷിക്കും

ടി20 പരമ്പരയിൽ സഞ്ജുവിന് സാധ്യത കുറയുന്നു

മധ്യപ്രദേശ് എംഎൽമാരുടെ വേതനം 1.65 ലക്ഷം രൂപയാക്കും

ഡിജിറ്റൽ അറസ്റ്റിൽ ഏകീകൃത അന്വേഷണം

രാഹുൽ ഈശ്വറിനെതിരേ പ്രഥമദൃഷ്ട്യാ തെളിവ്; അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു