14കാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തു; 4 വിദ്യാർഥികൾക്കെതിരേ പരാതി

 
Representative Image
Crime

14കാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തു; 4 വിദ്യാർഥികൾക്കെതിരേ പരാതി

പരാതിയിൽ ഇതു വരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

നീതു ചന്ദ്രൻ

ഗാസിയാബാദ്: ഉത്തർപ്രദേശിൽ 14കാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തതായി പരാതി. സ്കൂൾ വിദ്യാർഥികളായ 4 പേർക്കെതിരേ പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. 9,10,11 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കെതിരേയാണ് ആരോപണം. ഇതിൽ മൂന്നു പേരും പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണ്. ഞായറാഴ്ച രാവിലെ പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെ ഒരു ആൺകുട്ടിയുമായി പെൺകുട്ടി ബന്ധം പുലർത്തിയിരുന്നു.

11 മണിയോടെ വീട്ടിലെത്തിയ വിദ്യാർഥികൾ വീട്ടിലേക്ക് അതിക്രമിച്ചു കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അമ്മ തിരിച്ചെത്തിയപ്പോൾ പെൺകുട്ടിയെ രക്ഷിക്കുകയും മറ്റ് നാലു പേരെയും ഒരു മുറിയിൽ അടക്കുകയും ചെയ്തു. പക്ഷേ പൊലീസ് എത്തും മുൻപേ സൊസൈറ്റി ഭാരവാഹികളിൽ ആരോ വീട്ടിലെത്തി ഇവരെ അഴിച്ചു വിട്ടുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പരാതിയിൽ ഇതു വരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം മൊഴി രേഖപ്പെടുത്തും.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ‍്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച