ബൈജു(39) 
Crime

ഒളിവിൽ കഴിഞ്ഞിരുന്ന കഞ്ചാവ് കേസ് പ്രതി വീണ്ടും കഞ്ചാവുമായി പിടിയിൽ

അടിമാലി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്

Renjith Krishna

കോതമംഗലം: ഒളിവില്‍ കഴിഞ്ഞിരുന്ന കോതമംഗലം സ്വദേശിയായ കഞ്ചാവ് കേസ് പ്രതിയെ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. ഒരു കിലോയിലധികം കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി. കോതമംഗലം കോട്ടപ്പടി ഉപ്പുകണ്ടം കണ്ടത്തിൻകര ബൈജുവാണ്(39) പിടിയിലായത്. അടിമാലി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു കിലോ 300 ഗ്രാം കഞ്ചാവുമായി ബൈജു പിടിയിലായത്. ബൈജുവും മച്ചിപ്ലാവ് സ്വദേശിയായ ജെറിനും ചേര്‍ന്ന് വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവാണ് കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

പിടിയിലായ ബൈജു അടിമാലി നര്‍ക്കോട്ടിക് സ്‌ക്വാഡ്, അടിമാലി എക്‌സൈസ് റേഞ്ച് ഓഫീസ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കഞ്ചാവ് കേസുകളിലെ പ്രതിയാണ്. അടിമാലി എക്‌സൈസ് റേഞ്ച് ഓഫീസിലെ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. അടിമാലി മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നതില്‍ പ്രധാനികളാണ് ബൈജുവും ജെറിനുമെന്നാണ് വിവരം.

ഒളിവിൽ കഴിയുന്ന ജെറിനുവേണ്ടി അന്വേഷണം ഈര്‍ജ്ജിതമാക്കി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ രാജേന്ദ്രന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ദിലീപ് എന്‍കെ, പ്രിവന്റീവ് ഓഫീസര്‍ ബിജു മാത്യു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് കെഎം, അബ്ദുള്‍ ലത്തീഫ് സിഎം, യദുവംശരാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

അണ്ടർ-19 ഏഷ്യ കപ്പ്: ഇന്ത്യ ഫൈനലിൽ

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു 22 പന്തിൽ 37

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും