കോതമംഗലത്ത് കഞ്ചാവ് വേട്ട; പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

 
Crime

കോതമംഗലത്ത് കഞ്ചാവ് വേട്ട; പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

ഇയാൾ മുൻപും കഞ്ചാവുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിലായിട്ടിട്ടുള്ള പ്രതിയാണ്

Namitha Mohanan

കോതമംഗലം: കോതമംഗലത്തു നിന്നും കഞ്ചാവ് പിടികൂടി. കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും ചേർന്ന് കോതമംഗലം രാമല്ലൂരിൽ നിന്ന് 11.800 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബബ്ലു ഹഖ് (30) നെയാണ് പിടികൂടിയത്.

ഇയാൾ മുൻപും കഞ്ചാവുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിലായിട്ടിട്ടുള്ള പ്രതിയാണ്. അന്വേഷണ സംഘത്തിൽ ഗ്രേഡ് പ്രിവന്‍റീവ് ഓഫീസർമാരായ ലിബു പി.ബി., ബാബു എം.ടി.,സോബിൻ ജോസ്, റസാഖ് കെ.എ., വനിത സിവിൽ എക്സൈസ് ഓഫീസർ നൈനി മോഹൻ എന്നിവർ ഉണ്ടായിരുന്നു.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ