കണ്ണൂർ‌ വിമാനത്താവളത്തിൽ സ്വർണ വേട്ട 
Crime

കണ്ണൂർ‌ വിമാനത്താവളത്തിൽ സ്വർണ വേട്ട; ഒരു കിലോയിലേറെ സ്വർണവുമായി ബാലുശേരി സ്വദേശി പിടിയിൽ

വിമാനത്താവളത്തിൽ നിന്നും പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി എയർപോർട്ട് പൊലീസും സ്ക്വാഡും ചേർന്ന് മട്ടന്നൂർ കൂത്തുപറമ്പ് റോഡിൽ പിടികൂടുകയായിരുന്നു

Namitha Mohanan

കണ്ണൂർ: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ദോഹയിൽ നിന്നും മൂന്നുമണിയോടെ എത്തിയ യാത്രക്കാരനിൽ നിന്നും 4 ക്യാപ്സ്യൂളുകളായി 1123 ഗ്രാം സ്വർണമാണ് എയർപോർട്ട് പൊലീസ് പിടിച്ചെടുത്തത്. ബാലുശേരി ഉണ്ണിക്കുളം സ്വദേശി കാക്കത്തറമ്മൽ ടി.ടി. ജംഷീറിനെയാണ് അറസ്റ്റു ചെയ്തത്.

വിമാനത്താവളത്തിൽ നിന്നും പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി എയർപോർട്ട് പൊലീസും സ്ക്വാഡും ചേർന്ന് മട്ടന്നൂർ കൂത്തുപറമ്പ് റോഡിൽ പിടികൂടുകയായിരുന്നു. പരിശോധനയിൽ കാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം ഉണ്ടായിരുന്നത്. കണ്ണൂർ സിറ്റി കമ്മിഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണ സംവിധാനത്തിലാണു പ്രതി കുടുങ്ങിയതെന്നും പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് പാൽ വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി

കർണാടക‌യ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരം: കേരളത്തിന് ഇന്നിങ്സ് തോൽവി

അബദ്ധത്തിൽ വീണതല്ല; കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നതെന്ന് അമ്മ

"നിനക്കു വേണ്ടി ഞാനെന്‍റെ ഭാര്യയെ കൊന്നു"; ഒരേ സന്ദേശം പല സ്ത്രീകൾക്കും അയച്ച് കൊലക്കേസ് പ്രതി

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടാനച്ഛനും അമ്മ‍യ്ക്കും 180 വർഷം കഠിന തടവ്