Crime

കരിപ്പൂരിൽ സ്വർണ വേട്ട; 1 കോടി രൂപയുടെ സ്വർണം പിടികൂടി

നാല് ക്യാപ്സൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്

കോഴിക്കോട്: കരിപ്പൂരിൽ രണ്ട് പേരിൽ നിന്നായി 1 കോടി രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി റാഷിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീർ എന്നിവരാണ് പിടിയിലായത്.

എയർ ഇന്ത്യ വിമാനത്തിൽ ദോഹയിൽ നിന്നെത്തിയതായിരുന്നു ഇവർ. റാഷിക്കിന്‍റെ പക്കൽ നിന്ന് 1066 ഗ്രാമും മുനീറിൽ നിന്ന് 1078 ഗ്രാം സ്വർണമിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്. രണ്ടുപേരും നാല് ക്യാപ്സൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

ഔദ്യോഗിക വസതി ഒഴിയാതെ മുൻ ചീഫ് ജസ്റ്റിസ്‌; പെട്ടെന്ന് ഒഴിയണമെന്ന് സുപ്രീം കോടതി അഡ്മിനിസ്ട്രേഷൻ

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്