ഫയൽ ചിത്രം 
Crime

തിരുവനന്തപുരം വിമാനത്താവളത്തില്‍ 35.14 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

ബാര്‍ രൂപത്തിലും നാണയങ്ങളായും ചെയിനുകളായുള്ള സ്വർണമാണ് പിടിച്ചെടുത്തത്.

Ardra Gopakumar

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 35.14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. ബാര്‍ രൂപത്തിലും നാണയങ്ങളായും ചെയിനുകളായുമുള്ള 492.15 ഗ്രാം തൂക്കമുളള സ്വർണമാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. ദമാമില്‍ നിന്നും എത്തിയ 2 യാത്രക്കാരില്‍ നിന്നുമാണ് 24 കാരറ്റിന്‍റെ സ്വര്‍ണം അധികൃതര്‍ പിടിച്ചെടുത്തത്. ധരിച്ചിരുന്ന വസ്ത്രത്തിനുളളില്‍ സ്‌പെഷ്യല്‍ പോക്കറ്റുകള്‍ നിര്‍മ്മിച്ച് അതിനുളളില്‍ ഒളിപ്പിച്ച ശേഷം വീണ്ടും വസ്ത്രം അഡീഷണലായി തുന്നിച്ചേര്‍ത്തായിരുന്നു ഒളിപ്പിച്ചു കൊണ്ടുവന്നത്.

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി; ഉടൻ സമൻസ് അയക്കും

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍