ഫൈജുല്‍ ഇസ്ലാം, ഉബൈദുല്‍ ഹുസൈന്‍
കോതമംഗലം: കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോതമംഗലം താലൂക്കിൽപ്പെടുന്ന ഇരമല്ലൂർ വില്ലേജിലെ ഇരുമലപ്പടി, നെല്ലിക്കുഴി കരകളിൽ വച്ച് 2 അഥിതി തൊഴിലാളികളെ 2 കിലോയോളം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ഫൈജുല്‍ ഇസ്ലാം, ഉബൈദുല്‍ ഹുസൈന്‍ എന്നിവരെയാണ് സംഘം അറസ്റ്റ് ചെയ്തത്.
കുറച്ച് നാളുകളായി നെല്ലിക്കുഴി,ഇരുമലപ്പടി മേഖലയിൽ മയക്കുമരുന്ന് വിതരണ സംഘങ്ങൾ വേരുറപ്പിക്കാൻ ശ്രമിക്കുന്നു എന്ന വിവരം കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിന് ലഭിച്ചിരുന്നു. തുടർന്ന് മയക്ക്മരുന്ന്, രാസലഹരി എന്നിവ കണ്ടെത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ നീരീക്ഷിക്കുവാനും, കണ്ടെത്തി അറസ്റ്റ് ചെയ്യുവാനുമായി കോതമംഗലം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
ഈ സംഘം നടത്തിയ അന്വേഷണത്തിൽ പ്രതികൾ കോതമംഗലം ടൗൺ, പാനിപ്ര, ഇരുമലപ്പടി, നെല്ലിക്കുഴി ഭാഗങ്ങളിൽ യുവാക്കൾക്കിടയിലും അന്യസംസ്ഥാന അതിഥി തൊഴിലാളികൾക്കിടയിലും കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനപങ്കുണ്ടന്ന് വിവരം ലഭിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവരെ കുറച്ച് നാളുകളായി പ്രത്യേക സംഘത്തിന്‍റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.
കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഗ്രേഡ് പ്രിവന്‍റിവ് ഓഫീസർമാരായ ലിബു പി.ബി., ബാബു എം.ടി., റസാക്ക് കെ.എ., സോബിന്‍ ജോസ്, സിവിൽ എക്‌സൈസ് ഓഫീസർ വികാന്ത് പി.വി., ഉബൈസ് പി.എം എന്നിവർ ഉണ്ടായിരുന്നു.