Crime

"നിധി ലഭിക്കുന്നതിനായി ബലി"; പാതിവെന്ത നിലയിൽ യുവതിയുടെ മൃതദേഹം

26 കാരിയും ഒന്നര വയസുള്ള കുട്ടിയുടെ അമ്മയുമായ നേത്രാവതിയെയാണ് വീടിന് സമീപത്തായി പകുതിവെന്ത നിലയിൽ കണ്ടെത്തുന്നത്.

ബംഗളൂരു: കർണാടകയിൽ പകുതിവെന്ത നിലയിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുവതിയെ ബലി നൽകിയാതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കൊപ്പൽ ജില്ലയിൽ ഗബ്ബൂർ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. 26 കാരിയും ഒന്നര വയസുള്ള കുട്ടിയുടെ അമ്മയുമായ നേത്രാവതിയെയാണ് വീടിന് സമീപത്തായി പകുതിവെന്ത നിലയിൽ കണ്ടെത്തുന്നത്.

ആത്മഹത്യയ്ക്കുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ പൊലീസ് കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് മന്ത്രവാദത്തിനായി ഉപയോഗിച്ച് സാധനങ്ങൾ കണ്ടെടുത്തു.

തിങ്കളാഴ്ച രാത്രി പൗർണമി നാളിൽ യുവതിയെ നിധി ലഭിക്കുന്നതിനായി ബലി നൽകിയതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. യുവതിയുടെ ബന്ധുക്കളുടേയും നാട്ടുകാരുടേയും മൊഴിയെടുത്ത കൊപ്പൽ പൊലീസ് അന്വേഷണം തുടരുകയാണ്.

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ

വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും