Crime

'രാക്ഷസന്‍' സിനിമയിലെ വില്ലന്‍റെ പേരുവിളിച്ച് കളിയാക്കി; സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി

ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു.

ശിവകാശി: സിനിമയിലെ വില്ലന്‍ കഥാപാത്രവുമായി താരതമ്യപ്പെടുത്തി പരിഹസിച്ചതിന് (harassment) യുവാവിനെ കുത്തി കൊലപ്പെടുത്തി. ആത്തുർ സുബഹ്മണ്യപുരം സ്വദേശി മണികണ്ഠന്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് മുത്തുരാജ് (38) പിടിയിലായി.

ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ മുത്തുരാജ് രാക്ഷസന്‍ എന്ന തമിഴ് സിനിമയിലെ (ratsasan Movie) വില്ലന്‍ കഥാപാത്രത്തിന്‍റെ പേരു വിളിക്കുകയും തന്‍റെ ശാരീരിക അവസ്ഥയുടെ പേരിൽ കളിയാക്കുകയും ചെയ്തു.

തുടർന്നാണ് ഇരുവരും അടിയുണ്ടാക്കുകയും വഴക്കിനിടയിൽ മുത്തുരാജ് മണിക്ഠന്‍റെ കഴുത്തിൽ കുത്തിയത് (stabbed). ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. മണികണ്ഠന്‍ 2 മാസം മുന്‍പാണ് വിവാഹം കഴിച്ചത്.

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കാൻ യുഎസ്!