Crime

ഹോട്ടലിന്റെ മറവിൽ ഹെറോയിൻ വിൽപന; 'ബംഗാളി ദീദി' പിടിയിൽ

കണ്ടം തറ ഭാഗത്ത് പ്രതി നടത്തിവരുന്ന ഹോട്ടലിന്റെ മറവിലാണ് ഹെറോയിന്‍ വില്‍പ്പന നടത്തി വന്നിരുന്നത്

Renjith Krishna

കൊച്ചി: പെരുമ്പാവൂരില്‍ എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയിൽ ഹെറോയിനുമായി ബംഗാളി സ്വദേശിയായ സ്ത്രീ പിടിയില്‍. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനിയായ ബംഗാളി ദീദി എന്ന പേരില്‍ അറിയപ്പെടുന്ന സുലേഖ ബീവി എന്ന സ്ത്രീയാണ് പെരുമ്പാവൂർ കണ്ടം തറ ഭാഗത്തുവച്ച് പിടിയിലായത്.

കണ്ടം തറ ഭാഗത്ത് പ്രതി നടത്തിവരുന്ന ഹോട്ടലിന്റെ മറവിലാണ് ഹെറോയിന്‍ വില്‍പ്പന നടത്തി വന്നിരുന്നത്. ഇവരുടെ പക്കൽ നിന്ന് 16.638 ഗ്രാം ഹെറോയിനാണ് എക്‌സൈസ് പിടികൂടിയത്. പ്രതി സ്വന്തം നാട്ടില്‍ നിന്ന് ഹെറോയിന്‍ കൊണ്ടുവന്ന് കേരളത്തില്‍ വില്‍പ്പന നടത്തി വരുകയായിരുന്നു.

പെരുമ്പാവൂര്‍ റേഞ്ച് പാര്‍ട്ടി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിനീഷ് സുകുമാരന്‍ ഓപ്പറേഷന് നേതൃത്വം നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ

വിമർശനങ്ങൾക്ക് പിന്നാലെ ആഡംബര വാഹനം ഉടമയ്ക്ക് തിരിച്ചുനൽകി മന്ത്രി കെ.എം. ഷാജി

ഭാഗിക വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

ഇരിങ്ങാലക്കുട യോഗത്തിന് പാർട്ടിയുമായി ബന്ധമില്ല: തോമസ് ഉണ്ണിയാടൻ എംഎൽഎ | Video

തൃശൂരിൽ കാറിന് തീപിടിച്ചു; ആളപായമില്ല | Video