ഒമ്പതാം ക്ലാസുകാരൻ ബലാത്സംഗത്തിന് ശ്രമിച്ചു; ഗുരുതരമായി പരുക്കേറ്റ സ്ത്രീ മരിച്ചു
representative image
ഹാമിർപുർ: ബലാത്സംഗ ശ്രമം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ 40 വയസുകാരി മരിച്ചു. ഹിമാചൽപ്രദേശിൽ നവംബർ 3നാണ് സംഭവം. ഗ്രാമത്തോട് ചേർന്നുള്ള വയലിൽ പുല്ലരിഞ്ഞു കൊണ്ടിരിക്കേയാണ് 14 വയസുള്ള ആൺകുട്ടി ബലാത്സംഗത്തിനു ശ്രമിച്ചത്. സ്ത്രീ ചെറുത്തു നിന്നതോടെ അരിവാളും വടിയും ഉപയോഗിച്ച് അവരെ ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു.
രക്തം വാർന്ന് ഗുരുതരാവസ്ഥയിൽ വീണു കിടന്നിരുന്ന സ്ത്രീയെ മറ്റു ചില ഗ്രാമീണരാണ് ഹാമിർപുരിലെ ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് ചണ്ഡിഗഡിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഞ്ച് ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.
സ്ത്രീ വീണു കിടന്നിരുന്നിരുന്ന സ്ഥലത്ത് നടത്തിയ തെരച്ചിലിൽ പോനയുടെയും സ്കെയിലിന്‍റെയും കഷ്ണങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ഒമ്പതാം ക്ലാസുകാരൻ കുറ്റം സമ്മതിച്ചു.