നാഗമണി 
Crime

തെലങ്കാനയിൽ പൊലീസ് ഉദ്യോഗസ്ഥയെ സഹോദരൻ വെട്ടിക്കൊന്നു

മറ്റൊരു ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പരമേശിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Megha Ramesh Chandran

ബെം​ഗളൂരു: തെലങ്കാനയിൽ ദുരഭിമാനം മൂലം സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി സഹോദരൻ. തെലങ്കാനയിലെ ഹയാത്ത് നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ നാഗമണിയാണ് കൊല്ലപ്പെട്ടത്. ഇതര ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചെന്ന കാരണത്താലാണ് നാഗമണിയെ സഹോദരൻ പരമേശ് വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.

മറ്റൊരു ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പരമേശിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് വച്ച് തന്നെ നാഗമണി മരിച്ചു. ആക്രമണം നടത്തിയതിന് ശേഷം പരമേശ് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഒളിവിൽ പോയ പരമേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല; യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

വിവാഹാഘോഷത്തിനിടെ ഭാര്യയുമായി വാക്കുതർക്കം, തടയാനെത്തിയ അച്ഛനെ മകൻ കസേരയ്ക്ക് അടിച്ചു കൊന്നു

"കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് തിരികെ നൽകണം"; ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് സൊഹ്‌റാൻ മംദാനി

മാതാപിതാക്കൾക്കൊപ്പം ഹോട്ടൽ മുറിയിൽ അവശനിലയിൽ ഒന്നര വയസുകാരൻ; കുട്ടിയെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി

ഇറാനെതിരേയുള്ള യുദ്ധത്തിന് യുഎസ് ചെലവാക്കിയത് 25 ബില‍്യൺ ഡോളർ; കണക്കുകൾ പുറത്തുവിട്ട് പെന്‍റഗൺ