നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 2.25 കോടിയുടെ കഞ്ചാവ് പിടികൂടി  
Crime

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 2.25 കോടിയുടെ കഞ്ചാവ് പിടികൂടി

ബാങ്കോക്കിൽ നിന്നും എയർ ഏഷ‍്യ വിമാനത്തിൽ 17 ബാഗുകളിലായി ഒളിപ്പിച്ചുകൊണ്ടുവരുകയായിരുന്നു കഞ്ചാവ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 2.25 കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കോഴിക്കോട് സ്വദേശി ഫവാസിനെ കൊച്ചി കസ്റ്റംസാണ് പിടികൂടിയത്. ഡിആർഡിഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ‍്യ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ബാങ്കോക്കിൽ നിന്നും എയർ ഏഷ‍്യ വിമാനത്തിൽ 17 ബാഗുകളിലായി ഒളിപ്പിച്ചുകൊണ്ടുവരുകയായിരുന്നു കഞ്ചാവ്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്