എംഡിഎംഎ: ഫാസിലിന്‍റെ താവളമായത് ആലുവയിലെ ഗംഗോത്രി 
Crime

എംഡിഎംഎ: ഫാസിലിന്‍റെ താവളമായത് ആലുവയിലെ ഗംഗോത്രി

മൂന്ന് മാസത്തിലധികമായി ഫാസില്‍ ഈ ഫ്ലാറ്റ് വാടകയ്ക്കെടുത്തിട്ട്. എന്നാൽ ഇവിടെ താമസിക്കാറില്ല

#ജെറോം മൈക്കിൾ

ആലുവ: തൃശൂരില്‍ മൂന്ന് കോടി രൂപയുടെ എംഡിഎംഎ രാസ ലഹരിയുമായി പിടിയിലായ ഫാസിലിന്‍റെ മയക്കുമരുന്ന് ഗോഡൗണ്‍ ആലുവയിലെ അപ്പാര്‍ട്ട്‌മെന്‍റ്. ആലുവ ടാസ് റോഡിലെ 3 നിലയുള്ള "ഗംഗോത്രി' എന്ന ചെറിയ അപ്പാര്‍ട്ട്‌മെമെന്‍റിലായിരുന്നു എംഡിഎംഎ പോലുള്ള കോടിക്കണക്കിന് രൂപ വില വരുന്ന മാരക മയക്കുമരുന്ന് ശേഖരം സൂക്ഷിച്ചിരുന്നത്.

അയല്‍വാസികളുമായി അടുത്ത ബന്ധം പുലര്‍ത്താതിരുന്ന ഫാസില്‍ രാത്രിനേരത്ത് മുന്തിയ കാറുകളിലാണ് എത്തിയിരുന്നതെന്ന് ഫ്ലാറ്റ് നിവാസികള്‍ പറയുന്നു. ആകെ 8 അപ്പാര്‍ട്ട്‌മെമെന്‍റുകളാണ് ഈ കെട്ടിടത്തിലുള്ളത്. അതില്‍ 6 അപ്പാര്‍ട്ട്‌മെന്‍റിലും വാടകക്കാരാണ്.

പൊലീസ് പ്രതിയുമായി ഫ്ലാറ്റില്‍ തെളിവെടുപ്പിന് എത്തിയപ്പോൾ അയല്‍വാസികള്‍ ഞെട്ടി. വലിയ ബാഗുകളിലാക്കിയ മയക്കുമരുന്നുകള്‍ പൊലീസിന്‍റെ രണ്ട് വലിയ വാഹനങ്ങളില്‍ കയറ്റിയാണ് കൊണ്ടുപോയെതെങ്കിലും റെയ്ഡ് വിവരം പുറത്തു നാട്ടുകാര്‍ പോലും അറിഞ്ഞില്ല.

സെക്യൂരിറ്റിയോ സിസിടിവി ക്യാമറയോ പോലും ഇല്ലാത്ത ആലുവയിലെ ഈ ചെറിയ ഫ്ലാറ്റ് ഫാസില്‍ തെരെഞ്ഞെടുക്കാന്‍ കാരണം അധികം ആരും സംശയിക്കാതിരിക്കാനായിരുന്നു. ആലുവ റെയ്‌ല്‍വേ സ്റ്റേഷനില്‍ നിന്നു കേവലം 200 മീറ്റര്‍ നടന്നാല്‍ ഫ്ലാറ്റില്‍ എത്തിച്ചേരാമെന്നതും മയക്കുമരുന്ന് കൈമാറ്റത്തിന് അനുകൂലസ്ഥലം എന്നതുമാണ് മറ്റൊരു കാരണം.

മൂന്ന് മാസത്തിലധികമായി ഫാസില്‍ ഈ ഫ്ലാറ്റ് വാടകയ്ക്കെടുത്തിട്ട്. എന്നാൽ ഇവിടെ താമസിക്കാറില്ല. ഫ്ലാറ്റിന്‍റെ ഉടമയില്‍ നിന്നും വാടക കരാറും മറ്റ് രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഉടമയോട് ഇന്ന് അന്വേഷണ ഉദോഗസ്ഥനു മുന്നില്‍ ഹാജരാകാൻ നിര്‍ദേശിച്ചിട്ടുണ്ട്. ഫാസിലിന് ഈ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തുകൊടുത്ത ആലുവ സ്വദേശിയായ ഇടനിലക്കാരനെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം