ഇടുക്കിയിൽ 63 കാരനെ ആസിഡ് ഒഴിച്ച് കൊന്നു; പിതൃ സഹോദരി അറസ്റ്റിൽ
file image
കട്ടപ്പന: ഇടുക്കിയിൽ ആസിഡ് ഒഴിച്ച് 63 കാരനെ കൊലപ്പെടുത്തി. ഇടുക്കി കരുണാപുരത്ത് ശനിയാഴ്ചയാണ് സംഭവം. സുകുമാരനാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ സുകുമാരന്‍റെ പിതൃ സഹോദരി അറസ്റ്റിലായി. സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിന് പിന്നാലെന്നാണ് നിഗമനം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.