Crime

ഇളങ്ങുളം ക്ഷേത്രത്തിൽ മോഷണശ്രമം: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കോട്ടയം: പൊൻകുന്നം ഇളങ്ങുളം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ മോഷണശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലി ചക്കിയാങ്കൽ വീട്ടിൽ വിജയൻ എന്ന് വിളിക്കുന്ന പത്മനാഭൻ (63) എന്നയാളെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടുകൂടി സ്ട്രോങ് റൂമിൻ്റെ പുറത്തെ മുറിയുടെ വാതിൽ പൊളിച്ച് മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു.

പ്രതിക്ക് കോതമംഗലം, മുരിക്കാശേരി, പോത്താനിക്കാട്, ആലുവ,കൂത്താട്ടുകുളം, ചിങ്ങവനം, എളമക്കര എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. ഇയാൾ അടിമാലി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ എൻ. രാജേഷ്, എസ്.ഐ കെ.ആർ റെജിലാൽ, പി.റ്റി അഭിലാഷ് , സി.പി.ഓ മാരായ ഷാജി ചാക്കോ, കിരൺ കെ.കർത്ത എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്‌ടറെ സംശയിക്കുന്നു, അയാൾ ഡിവൈഎഫ്ഐക്കാരൻ: കോടതിയെ സമീപിച്ച് യദു

മുംബൈ അന്ധേരിയിൽ വന്‍ വാതക ചോർച്ച; 4 പേർക്ക് പരുക്ക്

എസ്എസ്എല്‍സി പരീക്ഷ തോല്‍ക്കുമെന്ന ഭയത്തിൽ 15- കാരി ജീവനൊടുക്കി

പൊലീസുകാർക്ക് മാനസിക സമ്മർദം: ഡേ ഓഫ് നിഷേധിക്കരുതെന്ന് ഡിജെപിയുടെ സർക്കുലർ

ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന് വിലക്കില്ല; പരിശോധനാ ഫലം വന്നതിനു ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്