വീട് വൃത്തിയാക്കിയില്ല; ഭർത്താവിനെ കുത്തിയ ഇന്ത്യക്കാരി അറസ്റ്റിൽ
file
വാഷിങ്ടൺ: വീട് വൃത്തിയാക്കിയില്ലെന്നതിന്‍റെ പേരിൽ ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ ഇന്ത്യക്കാരി അറസ്റ്റിൽ. യുഎസിലെ നോർത്ത് കരോലിനയിലാണ് സംഭവം. അധ്യാപികയായി ജോലി ചെയ്തിരുന്ന ചന്ദ്രപ്രഭ സിങ്ങ് (44) ആണ് അറസ്റ്റിലായത്. കഴുത്തിൽ കത്തികൊണ്ട് കുത്തേറ്റ് ചികിത്സയിലാണ് ചന്ദ്രപ്രഭയുടെ ഭർത്താവ് അരവിന്ദ്. വീട് വൃത്തിയാക്കാഞ്ഞതിനെത്തുടർന്ന് ഭാര്യ തന്നെ കുത്തിയെന്നാണ് അരവിന്ദ് നൽകിയിരിക്കുന്ന മൊഴി.
എന്നാൽ അബദ്ധത്തിൽ തിരിഞ്ഞപ്പോൾ ശരീരത്തിൽ കൊണ്ടുവെന്നാണ് ചന്ദ്രപ്രഭ വാദിക്കുന്നത്.
പൊലീസെത്തിയാണ് അരവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അറസ്റ്റ് ചെയ്ത ചന്ദ്രപ്രഭയ്ക്ക് പിന്നീട് ജാമ്യം അനുവദിച്ചു. ഇവരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.