Crime

വ്യാജ ഡോക്‌ടർ ശസ്ത്രക്രിയ നടത്തി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മരണവിവരം കുട്ടിയുടെ ബന്ധുക്കളെ അറിയിക്കാതെയാണ് ഇ‍യാൾ ഒളിവിൽ പോയത്.

MV Desk

ഉത്തർപ്രദേശ്: ഇറ്റയിൽ വ്യാജ ഡോക്‌ടർ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ വ്യാജ ഡോക്‌ടർ തിലക്ക് സിങിനു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ബുധനാഴ്ചയായിരുന്നു സംഭവം. അമിത ര‍ക്തസ്രാവത്തെ തുടർന്നാണ് ആൺകുഞ്ഞ് മരിച്ചത്. മരണവിവരം കുട്ടിയുടെ ബന്ധുക്കളെ അറിയിക്കാതെയാണ് ഇ‍യാൾ ഒളിവിൽ പോയത്. ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ചീഫ് മെഡിക്കൽ ഓഫീസർ ഉമേഷ് ചന്ദ്ര അറിയിച്ചു.

ശ്രീനിവാസന് വിട

ചാലക്കുടിയിൽ രാത്രി പെൺകുട്ടികൾക്ക് കെഎസ്ആർടിസി ബസ് നിർത്തി നൽകിയില്ലെന്ന് പരാതി

കൊച്ചിയിൽ 70 കാരിയെ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ച് ഇഡി

തമിഴ്നാട്ടിലെ എസ്ഐആർ പരിഷ്കരണം; ഒരു കോടിയോളം വോട്ടർമാരെ നീക്കിയതിൽ പ്രതികരിച്ച് ഡിഎംകെ