ഇൻഫ്ലുവൻസർ റിൻസി മുംതാസ് വീണ്ടും ലഹരിയുമായി പിടിയിൽ

 
Crime

ഇൻഫ്ലുവൻസർ റിൻസി മുംതാസ് വീണ്ടും ലഹരിയുമായി പിടിയിൽ

വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഥ്, ആലുവ സ്വദേശി അഭിജിക്ക്, നൂറനാട് സ്വദേശി ബിജു എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

MV Desk

കൊച്ചി: എംഡിഎംഎയുമായി ഇൻഫ്ലുവൻസർ റിൻസി മുംതാസ് അറസ്റ്റിൽ. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം എം.ജെ. റെസിഡൻസിയിൽ നിന്നാണ് റിൻസി പിടിയിലായത്. ലഹരി ഉപയോഗിക്കാനും വിൽക്കാനുമായിരുന്നു മുംതാസിന്‍റെ ശ്രമമെന്ന് പൊലീസ് കണ്ടെത്തി. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഥ്, ആലുവ സ്വദേശി അഭിജിക്ക്, നൂറനാട് സ്വദേശി ബിജു എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ഇതിനു മുൻപും റിൻലി ലഹരിക്കേസിൽ അറസ്റ്റിലായിട്ടുണ്ട്. സിനിമാ മേഖലയിൽ ഉൾപ്പെടെയുള്ളവർക്ക് ലഹരി എത്തിച്ചു കൊടുത്ത കേസിലായിരുന്നു അറസ്റ്റ്.

പത്ത് ലക്ഷം രൂപയ്ക്ക് റിൻസി എംഡിഎംഎ വാങ്ങിയെന്നാണ് പൊലീസ് അന്ന് കണ്ടെത്തിയത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും നിരവധി പേരാണ് റിൻസിയെ പിന്തുടരുന്നത്.

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി; ഉടൻ സമൻസ് അയക്കും

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍