സ്വർണത്തിൽ വെള്ളി പൂശി കടത്താൻ ശ്രമം; ഒന്നര കിലോ സ്വർണവുമായി ഇറാഖി സ്വദേശി അറസ്റ്റിൽ
AI image
ന്യൂഡൽഹി: ഡൽഹി വിമാനത്താവളം വഴി ഒന്നര കിലോ സ്വർണം കടത്താൻ ശ്രമിച്ച ഇറാഖി സ്വദേശി അറസ്റ്റിൽ. ബാഗ്ദാദിൽ നിന്ന് തിങ്കളാഴ്ച എത്തിയ 64കാരനാണ് അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ചതായി കസ്റ്റംസ് ഡിപ്പാർട്മെന്‍റ് കണ്ടെത്തിയത്.
ബാഗേജ് സ്ക്രീനിങ്ങിൽ സംശയം തോന്നിയതിനെത്തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് വെള്ളി പൂശിയ നിലയിൽ സ്വർണാഭരണങ്ങൾ ഒളിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആഭരണങ്ങൾ. അന്വേഷണം തുടരും.