Crime

വിദേശ ജോലി വാഗ്ദാനം നൽകി ഉദ്യോഗാർത്ഥികളെ വഞ്ചിച്ചു; സ്ഥാപനമുടമ പിടിയിൽ

തൃക്കാക്കര, കൊല്ലംകുടിമുകൾ റോഡ്, ക്രിസ്റ്റൽ ഗാർനെറ്റ് വില്ലയിൽ താമസിക്കുന്ന ബിജു ജോസഫാണ് അറസ്റ്റിൽ ആയത്.

MV Desk

കളമശേരി: വിദേശ ജോലി വാഗ്ദാനം നൽകി പണം കൈപ്പറ്റിയ ശേഷം ഉദ്യോഗാർത്ഥികളെ വഞ്ചിച്ച കേസിൽ ഇന്നോവിക്സ് സ്റ്റഡി അബ്രോഡ് പ്രവറ്റ് ലിമിറ്റഡ് സ്ഥാപനമുടമയെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര, കൊല്ലംകുടിമുകൾ റോഡ്, ക്രിസ്റ്റൽ ഗാർനെറ്റ് വില്ലയിൽ താമസിക്കുന്ന ബിജു ജോസഫാണ് അറസ്റ്റിൽ ആയത്.

വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉപരിപഠനം നടത്തുവാൻ സഹായിക്കുന്ന ഒരു കൺസൾട്ടൻസിയായി കളമശേരി കുസാറ്റ് റോഡിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ് ലൈസൻസ് ഇല്ലാതെ പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്ക് വർക്ക് പെർമിറ്റ് ശരിയാക്കി കൊടുക്കാം എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഒട്ടേറെ ഉദ്യോഗാർത്ഥികളിൽ നിന്നും എഗ്രിമെന്‍റോ രേഖകളോ ഇല്ലാതെ പണം കൈപ്പറ്റുകയാണുണ്ടായത്. പണം കൊടുത്ത ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും വിദേശത്ത് ജോലി ശരിയാകാതെ വന്നപ്പോൾ ആളുകൾ സ്ഥാപനത്തിൽ ചെന്ന് പണം തിരികെ ആവശ്യപ്പെടുകയും, എന്നാൽ സ്ഥാപനമുടമയായ ബിജു ജോസഫും സ്റ്റാഫായ അഞ്ജുവും ഓരോ ഒഴിവു കിഴിവുകൾ പറഞ്ഞ് ആളുകൾക്ക്‌ പണം തിരികെ നൽകാതെ മടക്കി അയച്ച് കബളിപ്പിക്കുകയായിരുന്നു.

ഇതേ തുടർന്ന് ഒട്ടേറെ പേർ കളമശേരി പോലീസ് സ്റ്റേഷനിൽ ഈ സ്ഥാപനത്തിനെതിരെ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ സ്ഥാപനം തൃക്കാക്കരയിൽ ട്രിവ്യ (TRIVIA) എന്ന പേരിൽ പ്രവർത്തിച്ചിരുന്നതായും, ആളുകൾ നിരന്തരമായി പരാതിപ്പെട്ടതിനെ തുടർന്ന് സ്ഥാപനം കഴിഞ്ഞവർഷം അടച്ചുപൂട്ടിയിരുന്നു. പിന്നീട് ഇന്നോവിക്സ് എന്ന പേരിൽ കളമശേരി കുസാറ്റ് റോഡിൽ വീണ്ടും പ്രവർത്തനം ആരംഭിച്ച് അനധികൃത റിക്രൂട്ടിംഗ് നടത്തുതുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കളമശേരി പോലീസ് ഈ സ്ഥാപനത്തിനെതിരെ അഞ്ചോളം കേസുകൾ രജിസ്റ്റർ ചെയ്യിയിട്ടുണ്ട്.

ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച ശേഷം യുഎഇ ലേക്ക് കടന്നുകളഞ്ഞ ഇയാൾ നാട്ടിൽ തിരിച്ചെത്തിയതായി പോലീസിന് വിവരം ലഭിക്കുകയും തുടർന്ന് ഇയാളെ കാക്കനാട് ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കളമശേരി പോലീസ് ഇൻസ്പെക്ടർ വിപിൻദാസ്, സബ് ഇൻസ്പെക്ടർമാരായ വിനോജ്, സുധീർ, അരുൺകുമാർ എ എസ് ഐ സെബാസ്റ്റ്യൻ, എസ് സി പി ഒ നജീബ്, സി പി ഒ മാരായ മാഹിൻ, അരുൺ എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

‌‌വേണുവിന്‍റെ മരണ കാരണം ചികിത്സാ പിഴവല്ല; മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടെന്ന് അന്വേഷണ റിപ്പോർ‌ട്ട്

പിൻവലിച്ച ആർഎസ്എസ് ഗണഗീതത്തിന്‍റെ വിഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയിൽവേ

വേടന് അവാർഡ് നൽകിയത് സർക്കാരിന്‍റെ പ്രത്യുപകാരം; പാട്ടുകളുടെ ഗുണം കൊണ്ടല്ലെന്ന് ആർ. ശ്രീലേഖ

'ഡൽഹി ആരോഗ‍്യത്തിന് ഹാനികരം'; പഴയ എക്സ് പോസ്റ്റ് പങ്കുവച്ച് ശശി തരൂർ

വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങൾ മരിച്ചു