Crime

കരിപ്പൂരിൽ 62 ലക്ഷം രൂപയുടെ സ്വർണം ശരീരത്തിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ചയാൾ പിടിയിൽ

സ്വർണം ക്യാപ്‌സ്യൂൾ രൂപത്തിലാക്കി പൊതിഞ്ഞ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചായിരുന്നു സ്വർണക്കടത്ത് ശ്രമം.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 62 ലക്ഷം രൂപയുടെ സ്വർണം കടത്താന്‍ ശ്രമിച്ച മലപ്പുറം കുറ്റൂർ സ്വദേശി ഫാറൂഖ് (47) ആണ് അറസ്റ്റിലായത്. 1008 ഗ്രാം സ്വർണമാണ് പൊലീസ് പിടിച്ചെടുത്തത്.

സ്വർണം ക്യാപ്‌സ്യൂൾ രൂപത്തിലാക്കി പൊതിഞ്ഞ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചായിരുന്നു സ്വർണക്കടത്ത് ശ്രമം. ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 38-ാമത്തെ സ്വർണക്കടത്ത് കേസാണിത്.

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്