Crime

കരിപ്പൂർ സ്വർണവേട്ട; 1 കോടി രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: ദുബായിൽ നിന്നു കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.75 കിലോ ഗ്രാം സ്വർണം പിടികൂടി. മാർക്കറ്റിൽ 1 കോടിയോളം വിലവരുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ വടകര സ്വദേശി മുഹമ്മദ് സഫ്‌വാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇൻഡിഗോ വിമാനത്തിലാണ് സഫ്‌വാൻ കരിപ്പൂരിലെത്തിയത്. മിശ്രരൂപത്തിലാക്കിയ സ്വർണം പാന്‍റ്സിലും ഇന്നർ ബെനിയനിലും ബ്രീഫിലും ഉൾഭാഗത്തായി തേച്ചുപിടിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി വിമാനത്താവള ടെർമിനലിന് പുറത്തിറങ്ങിയ ശേഷമാണ് പൊലീസ് സ്വർണം കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി