കാസർഗോഡ് പത്താം ക്ലാസുകാരി പ്രസവിച്ച സംഭവം; പിതാവ് അറസ്റ്റിൽ

 

symbolic image

Crime

കാസർഗോഡ് പത്താം ക്ലാസുകാരി പ്രസവിച്ച സംഭവം; പിതാവ് അറസ്റ്റിൽ

കുട്ടിയെ പീഡിപ്പിച്ചതാരാണെന്ന് കണ്ടെത്താനായി നവജാത ശിശുവിന്‍റെ ഡിഎൻഎ പരിശോധിക്കാനുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്

നീതു ചന്ദ്രൻ

കാഞ്ഞങ്ങാട്: കാസർഗോഡ് പത്താം ക്ലാസുകാരി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. വിദേശത്തായിരുന്ന പ്രതിയെ പൊലീസ് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജൂലൈ 23നാണ് കുട്ടി വീട്ടിൽ പ്രസവിച്ചത്. അമിത രക്തകസ്രാവത്തെത്തുടർന്ന് കുഞ്ഞിനെയും പെൺകുട്ടിയെയും സ്വകാര്യ ‌ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.

കുട്ടി ഗർഭിണിയാണെന്ന് അറിയില്ലെന്നായിരുന്നു കുട്ടിയുടെ അമ്മ നൽകിയ മൊഴി. കുട്ടിയെ പീഡിപ്പിച്ചതാരാണെന്ന് കണ്ടെത്താനായി നവജാത ശിശുവിന്‍റെ ഡിഎൻഎ പരിശോധിക്കാനുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്

. അതിനു മുൻപേ തന്നെ അച്ഛനാണ് പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നൽകി. പ്രതിയും കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

ശബരിമല സ്വർണക്കൊള്ള; കണ്ഠര് രാജീവര് അത‍്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുന്നു

"രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണം": പി.കെ. കൃഷ്ണദാസ്

അമിത് ഷാ തിരുവനന്തപുരത്ത്; എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും

മൂന്നാം ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിൽ അറസ്റ്റിൽ‌