പ്രതി മുഹമ്മദ് മുഷറഫ്| കേരളാ പൊലീസ് 
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്

പ്രതി വെസ്റ്റ് ബംഗാൾ മാൾഡ്, മുംബൈ സോലാപ്പൂർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു

Renjith Krishna

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. വെസ്റ്റ് ബംഗാൾ രത്വാ പർനാപ്പൂർ സ്വദേശി മുഹമ്മദ് മുഷറഫ് (20)നെയാണ് ചെങ്ങമനാട് പോലീസ് തെലുങ്കാനയിലെ ഗമ്മം രാമാനുജവാരത്ത് നിന്ന് സാഹസികമായി പിടികൂടിയത്.

സോഷ്യൽ മീഡിയ വഴിയാണ് പതിനാലുകാരിയായ ആസാം സ്വദേശിനിയെ പ്രതി പരിജയപ്പെട്ടത്. മൂന്നാറിൽ കൺസ്ട്രക്ഷൻ ജോലിയായിരുന്നു ഇയാൾക്ക്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ട്രയ്നിൽ ബംഗാളിലേക്ക് കടത്തി. അവിടെ വച്ച് ലൈംഗീകമായി പീഡിപ്പിച്ചു. തുടർന്ന് ചെങ്ങമനാട് പൊലീസെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിക്കൊണ്ടു വന്നു. പ്രതി ഒളിവിൽപ്പോയി. വെസ്റ്റ് ബംഗാൾ മാൾഡ്, മുംബൈ സോലാപ്പൂർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു.

പൊലീസ് ഇവിടങ്ങളിലുമെത്തി അന്വേഷണം നടത്തി. ഒടുവിൽ തെലുങ്കാന രാമാനുജവാരം ഉൾഗ്രാമത്തിൽ ഗ്യാംങ്ങുമൊത്ത് കഴിയുകയായിരുന്നു. പോലീസ് വേഷപ്രച്ഛന്നരായി എത്തി താമസ സ്ഥലം വളഞ്ഞാണ് പിടികൂടിയത്. ഇയാളോടൊപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ചെറുത്ത് നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയായിരുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ പി.കെ ബാലചന്ദ്രൻ , പി.എ തോമസ്, സീനിയർ സി പി ഒ മാരായ കെ.ബി സലിൻ കുമാർ, കെ.ആർ രാഹുൽ, എം.എസ് സിജു എന്നിവരാണ് ഉണ്ടായിരുന്നത്.

യെലഹങ്കയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യ വീട് ലഭിക്കില്ല; 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ

പെരിയയിൽ രാഷ്ട്രീയ നാടകം; വൈസ്പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന്

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; നിയന്ത്രണം ജനുവരി 5 മുതൽ

തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

മെട്രൊ വാർത്ത മൂവാറ്റുപുഴ ലേഖകൻ അബ്ബാസ് ഇടപ്പള്ളിഅന്തരിച്ചു