പ്രതി സുധീഷ്
പനങ്ങാട്: കൊച്ചി നെട്ടൂരിൽ കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. ട്യൂഷൻ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിക്കു നേരെ നഗ്നതാ പ്രദർശനം നടത്തുകയും തട്ടിക്കൊണ്ടുപോവാൻ ശ്രമിക്കുകയുമായിരുന്നു.
പാലാരിവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം ചങ്ങരംകുളം പന്താവൂർ ചെറുപറമ്പ് സുധീഷ് (28) നെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. 2 നാലാം ക്ലാസ് വിദ്യാർഥികൾക്ക് നേരെയായിരുന്നു അതിക്രമം. മാതാപിതിക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.