പി.പി. രാജേഷ്

 
Crime

കൂത്തുപറമ്പിലെ മാലമോഷണം: പ്രതി സിപിഎം കൗൺസിലർ, ഹെൽമറ്റ് വച്ചിട്ടും സിസിടിവിയിൽ കുടുങ്ങി

രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം വ്യക്തമാക്കി.

നീതു ചന്ദ്രൻ

കണ്ണൂർ: വീട്ടിൽ കയറി മാല പൊട്ടിച്ച കേസിൽ സിപിഎം കൗൺസിലർ പി.പി. രാജേഷ് പിടിയിൽ. കണ്ണൂർ കൂത്തുപറമ്പ് നഗരസഭയിലെ നാലാംവാർഡ് മെമ്പറാണ് രാജേഷ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കണിയാർക്കുന്നിൽ കുന്നുമ്മൽ ഹൗസിൽ പി.ജാനകി (77) തന്‍റെ ഒരുപവനിലധികം തൂക്കമുള്ള മാല അഞ്ജാതൻ പൊട്ടിച്ചുവെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. ജാനകി വീടിനു പുറത്തിരുന്ന് മീൻ മുറിക്കുന്നതിനിടെ പുറകിലൂടെ എത്തിയയാൾ മാല പൊട്ടിച്ച് വീടിനകത്തു കൂടെ ഓടിരക്ഷപെടുകയായിരുന്നു.

ഉച്ചക്ക് 12 മണിയോടെയായിരുന്നു സ‌ംഭവം. ഹെൽമെറ്റ് ധരിച്ചയാളാണ് മാല മോഷ്ടിച്ചതെന്നും കാഴ്ച കുറവുള്ളതിനാൽ വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നും ജാനകി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജാനകി ബഹളം വച്ചതോടെ അയൽവാസികൾ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും മോഷ്ടാവ് രക്ഷപെട്ടിരുന്നു.

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി നഗരസഭാ കൗൺസിലറാണെന്ന് വ്യക്തമായത്. കൂത്തുപറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായിരകുന്നു. രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം വ്യക്തമാക്കി.

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്‍റെ ജാമ‍്യാപേക്ഷ തള്ളി

ഇന്ത‍്യയിലെത്തിയ പുടിന് വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയതിൽ വിമർശനവുമായി കോൺഗ്രസ് എംപി

പതഞ്ജലി ഗ്രൂപ്പും റ‍ഷ‍്യൻ സർക്കാരും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു

ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയ അയ്യപ്പ ഭക്തരുടെ എണ്ണം 17 ലക്ഷം കടന്നു

വിജയ് എത്തുന്ന സമയം കൃത‍്യമായി അറിയിക്കണം; പുതുച്ചേരിയിൽ ടിവികെയുടെ പൊതുയോഗം ചൊവ്വാഴ്ച