റെജിമോൻ (51) 
Crime

സ്വത്ത് തർക്കം; മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ

ഇയാൾക്ക് വണ്ടിപ്പെരിയാർ എക്സൈസ് സ്റ്റേഷനിൽ കഞ്ചാവ് കേസ് നിലവിലുണ്ട്.

കോട്ടയം: മണിമലയിൽ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളാവൂർ മണിമല കുളത്തുങ്കൽ അമ്പലം ഭാഗത്ത് പിരിയാനിക്കൽ വീട്ടിൽ മാഹി റെജി എന്ന് വിളിക്കുന്ന റെജിമോൻ (51) എന്നയാളെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ വ്യാഴാഴ്ച രാവിലെ ഏഴരയോടെ മധ്യവയസ്കയും കുടുംബവും ഉണ്ടായിരുന്ന തറവാട്ടുവീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്കയെ ചീത്ത വിളിക്കുകയും കയ്യിലുണ്ടായിരുന്ന കാപ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഇയാൾക്ക് ഇവരോട് സ്വത്തിന്റെ പേരിൽ മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ തന്റെ ബന്ധുവായ മധ്യവയസ്കയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരാതിയെ തുടർന്ന് മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.ഐ സന്തോഷ് കുമാർ, വിജയകുമാർ, സുനിൽ സി.പി.ഓ മാരായ സാജു പി.മാത്യു, രവീന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വണ്ടിപ്പെരിയാർ എക്സൈസ് സ്റ്റേഷനിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ