Crime

നഗ്നതാ പ്രദർശനം: പോക്സോ കേസിൽ 52 കാരന്‍ അറസ്റ്റിൽ

മാതാപിതാക്കളുടെ പരാതിയെ തുടർന്ന് എരുമേലി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

MV Desk

കോട്ടയം: എരുമേലിയിൽ പോക്സോ കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി കണ്ണിമല കൊച്ചുപറമ്പിൽ വീട്ടിൽ കെ.കെ ചന്ദ്രൻ(52) എന്നയാളെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ വീടിന് അടുത്തെത്തി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

മാതാപിതാക്കളുടെ പരാതിയെ തുടർന്ന് എരുമേലി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ വി.വി അനിൽകുമാർ, എസ്.ഐ ശാന്തി കെ.ബാബു, അബ്ദുൾ അസീസ്, സി.പി.ഓ മാരായ സിജി, രാജേഷ്, ഷാജി ജോസഫ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി സംവരണം; സർക്കാർ സുപ്രീംകോടതിയിലേക്ക്

തൃശൂരിൽ അമ്മയും കുഞ്ഞും മരിച്ചനിലയിൽ

ശ്രീലേഖയുമായുള്ള തർക്കം; വി.കെ. പ്രശാന്ത് ഓഫീസ് ഒഴിയുന്നു, പുതിയ ഓഫീസ് മരുതംകുഴിയിൽ

'ഉത്തരം താങ്ങുന്ന പല്ലി'; അജയകുമാർ തിരുത്തണമെന്ന് പാലക്കാട് സിപിഎം

കേസിൽ കക്ഷി ചേർക്കണം, ചില കാര്യങ്ങൾ നേരിട്ട് ബോധിപ്പിക്കാനുണ്ട്; രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത കോടതിയിൽ