പോക്സോ കേസ്; കണ്ണൂരിൽ മദ്രസ അധ‍്യാപകന് 187 വർഷം തടവ്
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ‍്യാപകന് 187 വർഷം തടവും ഒമ്പത് ലക്ഷം പിഴയും ശിക്ഷ. കണ്ണൂർ സ്വദേശി മുഹമ്മദ് റാഫിയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്.
2020 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ പ്രതി പതിനാറുകാരിയായ പെൺകുട്ടിയെ മോതിരം കാണിച്ച് വശീകരിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
പ്രതി മുമ്പും പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളത് കണക്കിലെടുത്താണ് കോടതിയുടെ വിധി. വളപ്പട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ പോക്സോ കേസിൽ പ്രതിയായിരുന്ന ഇയാൾ ജാമ‍്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും സമാന കേസിൽ ഏർപ്പെട്ടത്.