Crime

അബുദാബിയിൽ ബന്ധുവിന്‍റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു

പണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന

മലപ്പുറം: അബുദാബിയിൽ ബന്ധുവിന്‍റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു. ചങ്ങരംകുളം സ്വദേശി യാസിർ അറഫാത്ത് (38) ആണ് മരിച്ചത്. പണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിങിലേക്കാണ് ബന്ധുവായ മുഹമ്മദ് ഗസാനിയെ ജോലിക്കായി കൊണ്ടുവന്നത്. ശമ്പളം നൽകിയതിനുപുറമേ 50,000 രൂപ കൂടി മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുസഫ വ്യവസായ മേഖലയിലെ ഗോഡൗണിൽ യാസിർ മറ്റ് 2 സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവസ്ഥലത്തു വച്ചുതന്നെ യാസിർ മരിച്ചതായാണ് വിവരം.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്