crime 
Crime

വിവാഹം വൈകിക്കുന്നു: 50 വയസുകാരനെ ആൺമക്കൾ കുത്തിക്കൊന്നു

മെയ് എട്ടാം തീയതിയാണ് സംഭവം നടന്നത്

മുംബൈ: തങ്ങളുടെ വിവാഹം വൈകിക്കുന്നതായി ആരോപിച്ച് ആൺമക്കൾ അച്ഛനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോൽഹാട്ടി സ്വദേശിയായ സമ്പത്ത് വാഹുലിനെയാണ് (50) രണ്ട് ആൺമക്കൾ ചേർന്ന് കുത്തിക്കൊന്നത്. സംഭവത്തിൽ സമ്പത്തിന്‍റെ മക്കളായ പ്രകാശ് വാഹുൽ (26) പോപാത് വാഹുൽ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മെയ് എട്ടാം തീയതിയാണ് സംഭവം നടന്നത്. തങ്ങളുടെ വിവാഹം വൈകാൻ കാരണം അച്ഛനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എട്ടുതവണയാണ് സമ്പത്തിന് കുത്തേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രി മരിച്ചു. ഇതോടെ അറസ്റ്റിലായ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുകയായിരുന്നു.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു