അനുവാദമില്ലാതെ യുവതിയുടെ ദൃശ്യം പകര്‍ത്തി; യുവാവിന് പതിനായിരം ദിർഹം പിഴ
അബുദാബി: അനുവാദമില്ലാതെ യുവതിയുടെ ദൃശ്യം പകര്‍ത്തിയ യുവാവിന് അബുദാബി സിവില്‍ ഫാമിലി കോടതി. 10,000 ദിര്‍ഹം പിഴ വിധിച്ചു. യുവതിക്ക് 20,000 ദിര്‍ഹം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ക്രിമിനല്‍ കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് കോടതി യുവാവിന് നേരത്തേ ചുമത്തിയ 20,000 ദിര്‍ഹം നഷ്ടപരിഹാരത്തിന് പുറമെ 10,000 ദിര്‍ഹം പിഴയൊടുക്കാനും നിര്‍ദേശം നല്‍കിയത്.
പരാതിക്കാരിയുടെ കോടതിച്ചെലവുകൾ വഹിക്കാന്‍ പ്രതിക്ക് കോടതി നിര്‍ദേശം നല്കി