Crime

വൈക്കം ഷാപ്പിൽ പുനലൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 48 കാരൻ അറസ്റ്റിൽ

ഇയാൾ ബുധനാഴ്ച രാവിലെ 9 മണിയോടെ വൈക്കം ലിങ്ക് റോഡിന് സമീപമുള്ള ഷാപ്പിന് മുൻവശം വച്ച് പുനലൂർ സ്വദേശിയായ ബിജു ജോർജ് എന്നയാളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു

MV Desk

കോട്ടയം: വൈക്കത്ത് പുനലൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 48 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം തലയാഴം തോട്ടകം ഭാഗത്ത് പുത്തൻതറ വീട്ടിൽ സജീവൻ(48) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ബുധനാഴ്ച രാവിലെ 9 മണിയോടെ വൈക്കം ലിങ്ക് റോഡിന് സമീപമുള്ള ഷാപ്പിന് മുൻവശം വച്ച് പുനലൂർ സ്വദേശിയായ ബിജു ജോർജ് എന്നയാളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. തുടർന്ന് ഇവർ രാവിലെ ഷാപ്പിൽ വച്ച് കാണുകയും വാക്ക് തർക്കം ഉണ്ടാവുകയും സജീവൻ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ബിജു ജോർജിനെ കുത്തുകയും തുടർന്ന് ഇയാൾ മരണപ്പെടുകയുമായിരുന്നു.

വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ കെ.ആർ ബിജു, എസ്.ഐ അജ്മൽ ഹുസൈൻ, ബി. സിജി, പി.ബാബു, സി.പി.ഓ മാരായ സുധീപ്, ഷിബു, അജേന്ദ്രൻ തുടങ്ങിയവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ബ്രിക്സ് അംഗത്വത്തിനായി വർഷങ്ങൾക്ക് മുൻപ് അപേക്ഷ; പാക്കിസ്ഥാന് ഇപ്പോഴും പ്രവേശനമില്ല, കാരണമറിയാം

ഇ‍ഡിക്ക് രാഷ്ട്രീയ ലക്ഷ്യം, സിപിഎമ്മിനെ തകർത്ത് കളയാമെന്ന ദുർമോഹം വേണ്ട; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

വിരാട് കോലി ഇത്തവണ ആഭ‍്യന്തര മത്സരങ്ങൾ കളിക്കുമോ? വ‍്യക്തമാക്കി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ്

ബ്രിക്സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഡൽഹിയിൽ എത്തി

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 13 കമ്പനികൾ വഴി സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന് എസ്ഐടി