ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ 
Crime

ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ

പിടികൂടിയ മയക്കുമരുന്നിന് പതിനഞ്ച് ലക്ഷത്തോളം രൂപ വില വരും

കൊച്ചി :നൂറ്റിയഞ്ച് ഗ്രാം ബ്രൗൺഷുഗറുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. അസം നാഗോൺ സ്വദേശി ഇക്ബാൽ അഹമ്മദ് ഇക്ബാൽ അഹമ്മദ് (29)നെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം രുപയും കണ്ടെടുത്തു. പിടികൂടിയ മയക്കുമരുന്നിന് പതിനഞ്ച് ലക്ഷത്തോളം രൂപ വില വരും. കടമക്കുടി കോതാടുള്ള വാടക വീട്ടിൽ നിന്നാണ് മാരക സ്വഭാവമുള്ള ബ്രൗൺഷുഗർ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്. പ്രത്യേക പായ്ക്കറ്റിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. അസാമിൽ നിന്ന് തീവണ്ടി മാർഗം നാട്ടിലെത്തിച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി ഇതര സംസ്ഥാനത്തൊഴിലാളികൾക്കും, തദ്ദേശീയർക്കുമാണ് വിൽപ്പന.

ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്‍റ്, എസ് ഐ മാരായ എസ്.സന്തോഷ് കെ.എക്സ്.ജോസഫ്, കെ.കെ.ദേവരാജ്, എ എസ് ഐ മാരായ മനോജ് കുമാർ കെ.ആർ.സുഭാഷ് എസ് സി പി ഓ മാരായ റ്റി.എം.നെർഷോൺ ഹരീഷ് എസ് നായർ കെ.എസ്.രാഹുൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ