കഞ്ചാവ് വലിച്ച ശേഷം ബസ് ഓടിച്ചു; യുവാവിനെ കൈയോടെ പൊക്കി  file
Crime

കഞ്ചാവ് വലിച്ച ശേഷം ബസ് ഓടിച്ചു; യുവാവിനെ കൈയോടെ പൊക്കി

പെരുമണ്ണ-കോഴിക്കോട് പാതയിലെ ബസ് ഡ്രൈവർ ഫിജാസാണ് പന്തീരങ്കാവ് പൊലീസിന്‍റെ പിടിയിലായത്

Aswin AM

കോഴിക്കോട്: കഞ്ചാവ് ഉപയോഗിച്ച ശേഷം ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. പെരുമണ്ണ-കോഴിക്കോട് പാതയിലെ ബസ് ഡ്രൈവർ ഫിജാസാണ് പന്തീരങ്കാവ് പൊലീസിന്‍റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫിജാസിനെ പരിശോധിച്ചത്. തുടർന്ന് പോക്കറ്റിൽ നിന്ന്, വലിക്കാൻ ഉപയോഗിച്ച കഞ്ചാവിന്‍റെ ബാക്കി പൊലീസ് കണ്ടെടുത്തു.

വ‍്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പെരുമണ്ണ-കോഴിക്കോട് റൂട്ടിൽ ഓടുന്ന KL 57 J 1744 നമ്പർ റോഡ് കിങ് എന്ന സിറ്റി ബസിലെ ഡ്രൈവർ കഞ്ചാവ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

തുടർന്നാണ് പന്തീരങ്കാവ് എസ്ഐ സുഭാഷ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. കഞ്ചാവ് പിടിച്ചെടുത്തതിന് പിന്നാലെ ബസും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ‍്യക്തമാക്കി.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 5 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ

'മർദനം മനഃപൂർവമല്ല, ഔദ്യോഗിക കൃത്യനിർവഹണം'; ആലപ്പുഴ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ സന്ദീപ്

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; സ്വകാര്യ ബസുകൾ സമരത്തിലേക്ക്

ഇന്ത്യ എ ടീമിന് കൂറ്റൻ സ്കോർ

വീണ്ടും ഇന്ത്യൻ കപ്പലിനു നേരെ ആക്രമണം; ഹോർമുസ് അടച്ചു|Video