.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഇൻഡോർ: വളർത്തുനായ നിർത്താതെ കുരച്ചതിന്‍റെ പേരിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവ് 65കാരിയെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ശാന്തി നഗർ സ്വദേശിയാണ് വളർത്തുനായയുടെ ഉടമസ്ഥയായ സ്ത്രീയെ കൊലപ്പെടുത്തിയത്.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. കട അടച്ചതിനു ശേഷം വീട്ടിലേക്കു തിരിച്ച യുവാവിനെ നോക്കി നായ തുടർച്ചയായി കുരച്ചു. നായ കാരണം റോഡ് മുറിച്ച് കടക്കാൻ വയ്യാത്ത അവസ്ഥയിലായതോടെ യുവാവ് ഒച്ച വയ്ക്കാൻ തുടങ്ങി. ഉടൻ തന്നെ വീടിനുള്ളിൽ നിന്ന് 65 വയസുള്ള സ്ത്രീ ഇറങ്ങി വന്നു. രോഷാകുലനായ യുവാവ് സ്ത്രീയുടെ വയറിൽ ചവിട്ടി താഴെയിട്ടതായാണ് റിപ്പോർട്ട്.
നാട്ടുകാർ ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു.