രേണുക

 
Crime

ഹോട്ടലില്‍ മുറിയെടുത്തശേഷം സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് ജീവനൊടുക്കി വിവാഹിതയായ യുവതി

Sarath Nath MS

ഹൈദരാബാദ്: ഹോട്ടലില്‍ മുറിയെടുത്തശേഷം സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ ലങ്കര്‍ ഹോസില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

അല്‍വാല്‍ സ്വദേശിനി രേണുക (26)യാണ് ആത്മഹത്യ ചെയ്തത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതി നഗരത്തിലെ ഒരു പബ്ബിലാണ് ജോലി ചെയ്തിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് യുവതി ഒരു പുരുഷനൊപ്പം ഹോട്ടലില്‍ മുറിയെടുത്തത്. വ്യാഴാഴ്ച രാത്രി 10.30ന് ഇയാള്‍ പുറത്തു പോയതോടെ മുറിയില്‍ ഒറ്റയ്ക്കായിരുന്നു യുവതി.

പിന്നീട് വെള്ളിയാഴ്ച പുലര്‍ച്ചെ 12.24ന് സത്യ എന്ന സുഹൃത്തിനെ വീഡിയോകോള്‍ ചെയ്ത് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മുറിയെടുക്കുമ്പോള്‍ യുവതിയുടെ കൂടെയുണ്ടായിരുന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. യുവതി ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും മരണകാരണം കണ്ടെത്താന്‍ എല്ലാ വശങ്ങളില്‍ നിന്നും അന്വേഷിക്കുമെന്നും ലങ്കര്‍ ഹോസ് സബ് ഇന്‍സ്‌പെക്ടര്‍ സൈദ് മുന്‍വര്‍ അലി പറഞ്ഞു.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു